ആറ്റിങ്ങൽ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നഗരസഭ രൂപീകരിച്ച ഫണ്ടിലേക്ക് ധനസഹായ തുകയായ 5000 രൂപയാണ് വാർഡ് കൗൺസിലറും വോളന്റിയർ ബ്രിഡേഡുമായ ആർ.എസ്. അനൂപിന്റെ സാന്നിധ്യത്തിൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അശോകനിൽ നിന്ന് ഏറ്റുവാങ്ങിയത്. 2 ആഴ്ചകൾക്ക് മുമ്പേ ഇദ്ദേഹത്തിന്റെ പിതാവും അവനവഞ്ചേരി പോയിന്റ് മുക്ക് അശോകാ സാമിൽ ഉടമയുമായിരുന്ന ചെല്ലയ്യൻ ചെട്ടിയാർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് കുടുംബം നഗരസഭയുടെ കൊവിഡ് പ്രതിരോധ ഫണ്ടിലേക്ക് ധനസഹായം നൽകിയത്.
നഗരസഭയുടെ കൊവിഡ് പ്രതിരോധ ഫണ്ടിലേക്ക് ധനസഹായം നൽകുന്നതിന് ബന്ധപ്പെടേണ്ട ബാങ്ക് അകൗണ്ട് 👇
MUNICIPAL SECRETARY ATTINGAL
Acc No. 2790101012906
IFSC . CNRB0002790
Canara Bank, Polymel Tower
Near Attingal Municipality.
