ആറ്റിങ്ങൽ : വലിയകുന്നിലും ചിറയിൻകീഴുമുള്ള താലൂക്ക് ആശുപത്രികളിൽ കഴിഞ്ഞ 30ദിവസമായി മുടങ്ങാതെ ഉച്ചകഞ്ഞി വിതരണം ചെയ്യുന്ന മുദാക്കൽ മണ്ഡലം
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അനൂപിന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം യുവാക്കളുടെ ഈ ജീവകാരുണ്യ പ്രവർത്തങ്ങളെ അഭിനന്ദിക്കുന്നതിനും, അവരോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്ന തിനുംവേണ്ടി അടൂർ പ്രകാശ് എം. പി ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരോടൊപ്പം ആശുപത്രിയിലെ രോഗികൾക്ക് കഞ്ഞി വിതരണത്തിൽ അദ്ദേഹം പങ്കാളിയാവുകയും, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് N. വിശ്വനാഥൻ നായർ,
V. T.സുഷമദേവി, K. വിജയകുമാർ, മുട്ടപ്പലം സജിത്ത്, ആറ്റിങ്ങൽ നഗരസഭ കൗൺസിലർ കെ. ജെ രവികുമാർ, ലീഡർ സാംസ്കാരികവേദി ജനറൽ സെക്രട്ടറി എസ്. ശ്രീരംഗൻ, മുദാക്കൽ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചു പരുത്തി എന്നിവർ എം.പി യോടൊപ്പം കാരുണ്യ പ്രവർത്തനത്തിൽ പങ്കെടുത്തു.
