ആറ്റിങ്ങൽ.വാർഡ് 5 ൽ കൈരളി ജംഗ്ഷനിൽ താമസിക്കുന്ന പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥിയുടെ വീട്ടിൽ DYFI ഈസ്റ്റ് മേഖലാ സെക്രട്ടറി അനസ് മൊബൈൽ ഫോൺ കൈമാറി.
DYFI മേഖലാ പ്രസിഡന്റ് അഖിൽ, മേഖലാ കമ്മിറ്റി അംഗങ്ങൾ അബിൻ, കൃഷ്ണദാസ്, അജീഷ് രവിശങ്കർ, രാഹുൽ രാമു, റിയാസ്, CPIM അവനവഞ്ചേരി ബ്രാഞ്ച് സെക്രട്ടറി സുധീർ, CPIM നാലുമുക്ക് ബ്രാഞ്ച് സെക്രട്ടറി ബിജു പാറയിൽ, അജയ് പ്രദീപ്, സുമേഷ്, കണ്ണൻ എന്നിവർ പങ്കെടുത്തു.

വരും ദിവസങ്ങളിലും നഗരസഭ ഈസ്റ്റ് മേഖലാ പരിധിയിലെ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത നിർധനരായ കുടുംബത്തിലെ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കുമെന്ന് DYFI മേഖലാ ഭാരവാഹികൾ അറിയിച്ചു.
