വെള്ളനാട് , കള്ളിക്കാട്, വിളവൂർക്കൽ, മാണിക്കൽ, മുദാക്കൽ, കടയ്ക്കാവൂർ, മലയിൻകീഴ്, ചിറയിൻകീഴ്, പഴയകുന്നുമ്മേൽ, മംഗലപുരം, കല്ലിയൂർ, ചെറുന്നിയൂർ, അമ്പൂരി എന്നീ പഞ്ചായത്തുകൾ 18 ശതമാനത്തിന് മുകളിലുള്ള ‘ഡി’ കാറ്റഗറിയിലാണ്.
ഏറ്റവും ഉയർന്ന ടി.പി.ആർ വെള്ളനാട് പഞ്ചായത്തിലാണ്. 22.7 ശതമാനം ആണ്
ടി.പി.ആർ.നിരക്ക് 12നും 18-നും ഇടയിലുള്ള ‘സി’ കാറ്റഗറിയിൽ 24 തദ്ദേശസ്ഥാപനങ്ങളും . ടി.പി.ആർ. ആറിനും 12-നും ഇടയിലുള്ള ‘ബി’ കാറ്റഗറിയിൽ 33 തദ്ദേശസ്ഥാപനങ്ങളുമാണ് ഉള്ളത് . ടി.പി.ആർ . ആനാട്, കാഞ്ഞിരംകുളം, തൊളിക്കോട്, നഗരൂർ, പെരുങ്കടവിള, നന്ദിയോട്, ആര്യങ്കോട്, കാരോട് പഞ്ചായത്തുകൾ നിരക്ക് ആറുശതമാനത്തിനും താഴെയുള്ള ‘എ’ കാറ്റഗറിയിൽ പെടുന്നു
