കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോൺഗ്രസ് സേവാദൾ, ബിൽഡിങ്, ടൈലറിംഗ് ആൻഡ് ജനറൽ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെ നിയമപാലകർക്ക് പ്രഭാത ഭക്ഷണം വിതരണം ചെയ്തു. സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജെ. സ്റ്റീഫൻസൺ ചിറയിൻകീഴ് സി ഐ സി ആർ രാജേഷ് കുമാറിന് പ്രഭാതഭക്ഷണം കൈമാറി. ആറ്റിങ്ങൽ ജോസ്, എം താഹിർ, ശ്രീദേവി ശ്രീജൻ, ടി എസ് താജ്, എംഎസ് രാജേഷ് ബാബു, ശ്രീജൻ ശർക്കര, സൗമ്യ ജോസ്, സുനേജോ സ്റ്റീഫൻസൺ, ശരവണൻ ചിറയിൻകീഴ്, അജിമോൻ മേൽ കടയ്ക്കാവൂർ, ആർഎസ് ശ്രീറാം എന്നിവർ പങ്കെടുത്തു.
