തിരുവനന്തപുരം.മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിപ്പുറത്തിന് സമീപം സ്വർണ്ണ വ്യാപാരിയുടെ വാഹനം തടഞ്ഞുനിർത്തി സ്വർണം കവർച്ച ചെയ്ത കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിലായി.കഴക്കൂട്ടം മേൽപ്പാലത്തിനു സമീപം താമസം സജാദ് (25)കണിയാപുരം മുസ്ലിം ഹൈസ്കൂളിന് സമീപം താമസം ഷെഫിൻ ( 20) എന്നിവരെയാണ് കഴിഞ്ഞദിവസം കഴക്കൂട്ടത്തു നിന്ന് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത് മംഗലപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെപി ടോംസൺ ആറ്റിങ്ങൽ ക്രൈം എസ്.ഐ ജ്യോതിഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഈ കേസിൽ കവർച്ച ചെയ്യപ്പെട്ട പകുതിയോളം സ്വർണവും പ്രതികൾ കുറ്റകൃത്യത്തിനായി ഉപയോഗിച്ച 5 കാറുകളും 4 മോട്ടോർ ബൈക്കുകളും ഇതിനകം പോലീസ്പി ടിച്ചെടുത്തിരുന്നു ഈ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി Pk മധു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു ആറ്റിങ്ങൽ ഡിവൈഎസ്പി ഹരിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിച്ചു വരികയാണ് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
