തിരുവനന്തപുരം വെള്ളായണിയിൽ ദേശാടനപക്ഷികളുടെ വിശ്രമകേന്ദ്രമായ കൊറ്റില്ലം സാമൂഹിക വിരുദ്ധര്‍ കത്തിച്ച നിലയിൽ. കല്ലിയൂര്‍ പഞ്ചായത്തും ജൈവവൈവിധ്യ ബോര്‍ഡും ചേര്‍ന്ന് നിര്‍മിച്ച കൊറ്റില്ലമാണ് നശിപ്പിച്ചത്.
പൊലീസില്‍ പരാതിപ്പെട്ടിട്ടും കുറ്റക്കാരെ കണ്ടെത്തിയില്ലെന്ന് പഞ്ചായത്ത് ഭാരവാഹികള്‍ പറഞ്ഞു. വെള്ളായണിക്കായലിന്റെ തീരത്ത് കല്ലിയൂർ ഗ്രാമപഞ്ചായത്തിലാണ് ദേശാടനക്കിളികൾക്ക് വിശ്രമിക്കുന്നതിന് കൊറ്റില്ലം നിര്‍മിച്ച്ത് . സംസ്ഥാന ജൈവവൈവിധ്യ ബോർഡുമായി സഹകരിച്ചാണ് ഒരു വർഷം മുൻപ് പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത് .ഈ പ്രദേശം നേമം, തിരുവല്ലം പോലീസ് സ്റ്റേഷന് അതിർത്തിയിൽ വരുന്നതാണ് . ഇവിടുത്തെ ഇരിപ്പിടങ്ങളും മുളവേലിയും തകര്‍ത്ത നിലയിലാണ് . എത്രയും വേഗം ഇത് പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാർ ആവശ്യപെടുന്നു
