19 മത് തിരുവനന്തപുരം ജില്ല എക്സൈസ് കലാകായിക മേള വെള്ളായണി കാർഷിക കോളേജ് ഗ്രൗണ്ടിൽ തിരുവനന്തപുരം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഡി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് വിശാഖ്. സെക്രട്ടറി ഷിബു കുമാർ വിമുക്തി മാനേജർ കെ ആർ അജയ് എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ ജീവനക്കാരെ അഭിസംബോധന ചെയ്തു. തുടർന്ന് നടന്ന വിവിധ മത്സരങ്ങളിൽ തിരുവനന്തപുരം ജില്ലയിലെ 400 ഓളം എക്സൈസ് ജീവനക്കാർ പങ്കെടുത്തു.
