പെട്രോൾ, ഡീസൽ വില വർദ്ധനവിനു എതിരെ കോൺഗ്രസ് ദേശീയതലത്തിൽ സങ്കടിപ്പിക്കുന്ന സമര പരിപാടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആറ്റിങ്ങലിലെ പെട്രോൾ പമ്പുകളുടെ മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഇന്ധന വിലവർദ്ധനവ് കേന്ദ്രം പിൻവലിക്കുക, ഇന്ധനവിലയിൽ സംസ്ഥാന ഗവൺമെന്റ് ഏർപ്പെടുത്തിയിരിക്കുന്ന നികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
കെ. പി. സി. സി. അംഗങ്ങൾ, ഡി. സി. സി. ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, കോൺഗ്രസ് കൗൺസിലർമാർ, ബൂത്ത് ഭാരവാഹികൾ തുടങ്ങിയവർ സമര പരിപാടികൾക്ക് നേതൃത്വം കൊടുത്തു കൊണ്ടു പെട്രോൾ പമ്പുകളുടെ മുന്നിൽ സംസാരിച്ചു.
