ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിഴുവിലം മണ്ഡലം കമ്മിറ്റി സ്വരൂപിച്ചു നൽകിയ ഭക്ഷ്യ ധാന്യ കിറ്റുകൾ കിഴുവിലം പഞ്ചായത്ത് മൂന്നാം വാർഡിൽ (കാട്ടുംപുറം) നിർധനരായ കോവിഡ് രോഗ ബാധിതരുടെ കുടുംബങ്ങളിൽ വിതരണം ചെയ്തു. കോൺഗ്രസ് മൂന്നാം വാർഡ് കമ്മിറ്റി പ്രസിഡന്റും, കിഴുവിലം സർവീസ് സഹകരണ ബാങ്ക് മെമ്പറുമായ . ദേവരാജന്റെ അധ്യക്ഷതയിൽ കോൺഗ്രസ് കിഴുവിലം മണ്ഡലം പ്രസിഡന്റ് . കിഴുവിലം രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. എസ്. ശ്രീകണ്ഠൻ കിറ്റുകൾ വിതരണം ചെയ്തു. കോൺഗ്രസ് നേതാക്കളായ പി. ജി. പ്രദീപ്, ജതീഷ്, അനി, സുനി, സാരദാസ്, തുടങ്ങിയവർ പങ്കെടുത്തു.
