ആറ്റിങ്ങൽ: വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന എഐഎസ്എഫ് നിറവ് പദ്ധതിക്ക് ആറ്റിങ്ങൽ മണ്ഡലത്തിൽ തുടക്കമായി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ആണ് നിറവ് പദ്ധതിയിൽ ഉൾപ്പെടുത്തി പഠനോപകരണങ്ങൾ വിതരണം ചെയ്തത്.
എഐഎസ്എഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജഗന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എഐഎസ്എഫ് മണ്ഡലം സെക്രട്ടറി ശ്രീധത്ത് എസ് എസ് സ്വാഗതമാശംസിച്ചു. എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ എസ് രാഹുൽ രാജ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകിക്കൊണ്ട് നിറവ് പദ്ധതി ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം സെക്രട്ടറി
സി എസ് ജയചന്ദ്രൻ, എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം പി എസ് ആന്റസ്, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, സിപിഐ ആറ്റിങ്ങൽ എൽസി അംഗം സുജിത്ത് സുലോവ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
