ആറ്റിങ്ങൽ: ബി.ആർ.സി യുടെ പരിധിയിൽ വരുന്ന എല്ലാ ഭിന്നശേഷി കുട്ടികളുടെയും നൈപുണിവികസന മേഖലകളെ ആസ്പദമാക്കി 8 ദിവസം നീണ്ടു നിന്ന അമ്പോല – 2021 എന്ന വെർച്വൽ ക്യാമ്പിന്റെ സമാപനോദ്ഘാടനമാണ് പൊതുവിദ്യാഭ്യാസ, തൊഴിലും നൈപുണ്യ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി നിർവ്വഹിച്ചത്. കുട്ടികളുടെ പ്രായത്തിന്റെയും കഴിവിന്റെയും അടിസ്ഥാനത്തിൽ 4 ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. 250 കുട്ടികൾ വിവിധ പൊതു വിദ്യാലയങ്ങളിൽ നിന്നായി ഈ ഓൺലൈൻ ക്യാമ്പിൽ പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്കൊണ്ട് ആലംകോട് ബി.ആർ.സി യിൽ സംഘടിപ്പിച്ച ചടങ്ങിൽ 2 കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൂടാതെ മറ്റുള്ളവർക്ക് തപാലിലൂടെ സർട്ടിഫിക്കറ്റുകൾ വീട്ടിലെത്തിക്കും. ഗൂഗിൾ പ്ലാറ്റ്ഫോമിലും, ഫെയ്സ്ബുക്ക് ലൈവിലൂടെയും സംഘാടകർ ഈ മെഗാ ഈവന്റ് പ്രദർശിപ്പിച്ചു. ശ്രീനാരായണപുരം ഗവ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് ഭിന്നശേഷി വിഭാഗം വിദ്യാർത്ഥിയായ അർച്ചന സുരേഷ് അവതാരകയായ പരിപാടിയിൽ
ചിറയിൻകീഴ് എം.എൽ.എ വി.ശശി അധ്യക്ഷത വഹിച്ചു. ബി.പി.സി പി.സജി സ്വാഗതം ആശംസിക്കുകയും, ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്.അംബിക, വാമനപുരം എം.എൽ.എ ഡി.കെ.മുരളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, വാർഡ് കൗൺസിലറും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എ.നജാം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബി.ആർ.സി പരിധിയിലെ എല്ലാ നഗരസഭ, ജില്ല, ബ്ലോക്ക്, പഞ്ചായത്ത് അധ്യക്ഷൻമാർ, അംഗങ്ങൾ, ട്രെയിനർ ജയകുമാർ ആശാരി, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, ആറ്റിങ്ങൽ ഡി.ഇ.ഒ, എ.ഇ.ഒ വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു


