ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 110 പേരാണ് രോഗബാധിതർ. ഇതിൽ 91 പേർ ഹോം ഐസൊലേഷനിലും, 12 പേർ സി.എഫ്.എൽ.റ്റി.സി യിലും, 7 പേർ ആശുപത്രിയിലും കഴിയുന്നു. ഇന്ന് നഗരത്തിൽ 12 പേർ രോഗമുക്തരായി, പുതിയതായി 8 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. നഗരത്തിൽ ഇതുവരെ 48 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു.
നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായ സി.എസ്.ഐ ൽ 51 പേരും, ശ്രീപാദത്തിൽ 41 പേരും കഴിയുന്നു. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റീ നിരക്ക് 21.42 ശതമാനമാണെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.
