കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ മതിയായ മുന്നൊരുക്കങ്ങളും യാത്രാസൗകര്യങ്ങളോ ഇല്ലാതെ സർവകലാശാല പരീക്ഷകളും പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകളും തുടങ്ങിയ സാഹചര്യത്തിൽ യാത്രാ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികളെ പരീക്ഷാകേന്ദ്രങ്ങളിൽ യഥാസമയം എത്തിക്കുവാൻ കെഎസ്യു ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി ഒരുക്കിയ പരീക്ഷ എക്സ്പ്രസ്സ് ഡിസിസി ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. കെ.എസ്.യു ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡൻറ് ജിഷ്ണു മോഹൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.അലി അംബ്രു, ആദേഷ് സുധർമ്മൻ, കെ.എസ്.യു-യൂത്ത് കോൺഗ്രസ് നേതാക്കളായ ആരിഫ് ഖാൻ, അരുൺ ബി.ജെ, വിഷു ആർ കൃഷ്ണൻ എന്നിവർ സംസാരിച്ചു
