പെരുമാതുറ : പെരുമാതുറ മുതലപ്പൊഴി ഹാർബറിൽ മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ് ഒരാളെ കാണാതായി. ഒരാൾക്ക് പരിക്ക്
മരിയനാട് ആർത്തിയിൽ പുരയിടത്തിൽ സ്റ്റീഫൻ മകൻ ക്രിസ്റ്റിൻ രാജ് (19) നെയാണ് കാണാതായത്.
ഇന്ന് വെളുപ്പിന് 5 മണിയോടെയാണ് സംഭവം.
പുതുക്കുറുച്ചി സ്വദേശി ജാഫർഖാന്റെ വള്ളത്തിൽ 4 പേർ അടങ്ങുന്ന സംഘം മത്സ്യബന്ധനത്തിന് പോകവേ ഹാർബറിന്റെ പ്രവേശന കവാടത്തിൽ വെച്ച് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
വള്ളത്തിലുണ്ടായിരുന്ന അൻസാരി, സുജിൻ , സുജിത്ത് എന്നിവർ നീന്തി രക്ഷപെട്ടെങ്കിലും ക്രിസ്റ്റിൽ രാജ് കടലിൽ അപ്രത്യക്ഷമായി. നീന്തി കയറിയ അൻസാരിയെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ക്രിസ്റ്റിൻ രാജിനെ കണ്ടെത്താനായി അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെയും വിഴിഞ്ഞം മറൈയ്ൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.
