ചാക്കയിൽ യൂബർ ടാക്സി ഡ്രൈവർ സമ്പത്തിനെ വാടകവീടിനുള്ളിൽ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു . കഠിനംകുളം പുതുക്കുറിച്ചി സ്വദേശികളായ സനൽ മുഹമ്മദ് ഖനി(29), സജാദ്(26) എന്നിവരെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റുചെയ്തത്.കൊലപാതകശ്രമത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ എത്തിയ ഇവരെ ആശുപത്രിയിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത് . സമ്പത്തിനെ ആക്രമിക്കാനുപയോഗിച്ച കത്തികളിലൊന്ന് ചാക്ക മേൽപ്പാലത്തിനു സമീപം പുരയിടത്തിലെ കുറ്റിക്കാട്ടിൽനിന്ന് പോലീസ് കണ്ടെടുത്തു. കേസിലെ ഒന്നാം പ്രതി സനൽ മുഹമ്മദ് ഉപയോഗിച്ച കത്തിയാണിത്. വഞ്ചിയൂർ സി.ഐ. രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളുമായി കൊലപാതകം നടന്ന വീട്ടിലെത്തി തെളിവെടുപ്പു നടത്തി. ആയുധം കണ്ടെടുത്ത സ്ഥലം െഫാറൻസിക് വിദഗ്ദ്ധർ പരിശോധിച്ചു. വേറൊരു കത്തി സംഭവദിവസം ആക്രമണം നടന്ന വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തിരുന്നു
