ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 122 പേരാണ് രോഗബാധിതർ. ഇതിൽ 104 പേർ ഹോം ഐസൊലേഷനിലും, 11 പേർ സി.എഫ്.എൽ.റ്റി.സി യിലും, 7 പേർ ആശുപത്രിയിലും കഴിയുന്നു. ഇന്ന് നഗരത്തിൽ 8 പേർ രോഗമുക്തി നേടി, പുതിയതായി 12 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. നഗരത്തിൽ ഇതുവരെ 50 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു.
നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായ സി.എസ്.ഐ ൽ 97 പേരും, ശ്രീപാദത്തിൽ 11 പേരും കഴിയുന്നു. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റീ നിരക്ക് 24.44 ശതമാനമാണ്. കൂടാതെ നഗരസഭ പരിധിയിൽ കിടപ്പ് രോഗികളായ 32 പേർക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നൽകിയതായി ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.
