ഓൺലൈൻ രജിസ്ട്രേഷനിലൂടെ കോവിഡ് വാക്സിൻ നൽകുന്നതിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ വാർഡുകൾ തോറും വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ച് കോവിഡ് പ്രതിരോധകുത്തിവയ്പ് ഊർജിതമാക്കണം
ഓൺലൈൻ രജിസ്ട്രേഷനിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലം അർഹരായവർക്ക് വാക്സിനേഷൻ ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.കേന്ദ്രത്തിലെ പുതിയ വാക്സിൻ നയംമാറ്റം ആരംഭിക്കുന്ന ജൂൺ 21 മുതൽ 18 വയസ്സിന് മുകളിലുള്ള ഏവർക്കും യുദ്ധകാലടിസ്ഥാനത്തിൽ വാക്സിൻ ലഭിക്കാൻ നടപടി ഉണ്ടാകണമെന്ന് SDPI ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് നിസാം മുടപുരവും സെക്രട്ടറി adv ഷിബുവും ആവശ്യപെട്ടു.
