എത്രയും വേഗം പുതിയ കോവിഡ് വാര്‍ഡുകള്‍ തുറക്കാന്‍ നിര്‍ദേശം
മരുന്നുകളുടെ ഒരുമാസത്തെ കരുതല്ശേഖരമെങ്കിലും വേണം തിരുവനന്തപുരം: ആരോഗ്യവകുപ്പു മന്ത്രി വീണാജോര്‍ജ് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചു. ചുമതലയേറ്റെടുത്തശേഷം ആദ്യമായി ആശുപത്രിയിലെത്തിയ മന്ത്രി ആശുപത്രി മൂന്നുമണിക്കൂറോളം ആശുപത്രിയിലുണ്ടായിരുന്നു. ആദ്യം സൂപ്രണ്ട് ഓഫീസില്‍ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തുകയും തുടര്‍ന്ന് പി പി ഇ കിറ്റ് ധരിച്ചുകൊണ്ട് വാര്‍ഡുകളിലും സന്ദര്‍ശനം നടത്തി. പ്രധാനമായും കോവിഡ് ചികിത്സ നടക്കുന്ന 28-ാം വാര്‍ഡ്, നിര്‍മ്മാണം പുരോഗമിക്കുന്ന ഏഴ്, എട്ട്, 27 എന്നീ വാര്‍ഡുകളും നോണ്‍ കോവിഡ് വാര്‍ഡുകളായ 16,17,18,19 വാര്‍ഡുകളും മന്ത്രി സന്ദര്‍ശിച്ചു. പുതുതായി നിര്‍മ്മിച്ച ഫാര്‍മസി സ്റ്റോര്‍, ലിക്വിഡ് ഓക്സിജന്‍ പ്ലാന്റ്എന്നിവയുടെ പ്രവര്‍ത്തനവും മന്ത്രി വിലയിരുത്തി. പുതിയ വാര്‍ഡുകള്‍ തുറക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ ഉണ്ടാകണമെന്നും ചികിത്സയ്ക്കാവശ്യമായ മരുന്നുകളുടെ ഒരുമാസത്തേയ്ക്ക് ആവശ്യമായ കരുതല്‍ ശേഖരം എപ്പോഴുമുണ്ടാകണമെന്നും ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി നിര്‍ദേശം നല്കി. തുടര്‍ന്നാണ് വാര്‍ഡുകള്‍ സന്ദര്‍ശിച്ചത്. വാര്‍ഡുകളിലെ സന്ദര്‍ശനവേളയില്‍ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ തുടങ്ങി ക്ലീനിംഗ് സ്റ്റാഫ് തുടങ്ങി എല്ലാവിഭാഗം ജീവനക്കാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ജോയിന്റ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറ വര്‍ഗീസ്, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ്, കോവിഡ് സെല്‍ ചീഫ് ഡോ എ നിസാറുദീന്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ എസ് എസ്, സന്തോഷ് കുമാര്‍, ഡോ ബി എസ് സുനില്‍കുമാര്‍, ആര് എം ഒ ഡോ മോഹന്റോയ്, എ ആര് എം ഒ ഡോ എസ് സുജാത, എസ് എ ടി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ സൂസന് ഉതുപ്പ് എന്നിവര്‍ മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. ചിത്രം: ആരോഗ്യവകുപ്പുമന്ത്രി വീണാജോര്‍ജ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പുതിയ കോവിഡ് വാര്‍ഡ് സന്ദര്‍ശിച്ചപ്പോള്‍