കേരള എൻജിഒ എൻജിഒ അസോസിയേഷൻ പട്ടം ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ” കൂടെയുണ്ട് കൂട്ടായുണ്ട് എന്ന കർമ്മ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം K. മുരളിധരൻ MP നിർവഹിച്ചു . കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്പം അദ്ധ്യക്ഷത വഹിച്ചു . വാർഡിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്മാർട്ട്ഫോണും റേഷൻ കാർഡ് ഇല്ലാത്തതിനാൽ കിറ്റ് പോലും കിട്ടാതെ പട്ടിണിയിലായ പത്തോളം ട്രാൻസ് കുടുംബശ്രീ അംഗങ്ങൾക്കും മറ്റുള്ളവർക്കും ഭക്ഷ്യ കിറ്റു നല്കുകയും ചെയ്തു . ബ്രാഞ്ച് പ്രസിഡണ്ട് മരുതൂർ ബിജോയ് കുന്നുകുഴി കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജേക്കബ് , ജോർജ് , ബ്രാഞ്ച് സെക്രട്ടറി ശ്രീഗണേഷ് , ബ്രാഞ്ച് ട്രഷറർ ശ്രീ A.R രാഹുൽ തുടങ്ങിയവർ പങ്കെടുത്തു

