ആറ്റിങ്ങൽ: മൂന്നുമുക്കിലെ ബീവറേജ്സ് ഗോഡൗണിൽ നിന്നും മദ്യം കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. വർക്കല ചെറുകുന്നം ചരുവിള വീട്ടിൽ ഷമീർ (37) നെ ആണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത് .ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. രണ്ടാം പ്രതിയടക്കം മൂന്നു പേർ ഒളിവിലാണ് . പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഏപ്രിൽ 30 മുതൽ മേയ് 20 വരെയുള്ള കാലയളവിനുള്ളിൽ എട്ടു ദിവസങ്ങളിലായി 150 കെയ്സ് മദ്യമാണ് സംഘം കവർന്നത്
