പെട്രോൾ-ഡീസൽ, പാചക വാതക ഇന്ധനങ്ങളുടെ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് മലയോര മേഖലയിലെ ആട്ടോ ,ടാക്സി, ടെമ്പോ തൊഴിലാളി
കൾ വിവിധ വാഹനങ്ങൾ കിലോമീറ്ററുകൾ ദൂരം കയറിൽ കെട്ടിവലിച്ച് റാലി നടത്തി.
ആൾ കേരളാ ആട്ടോ ടാക്സി ടെമ്പോ ലോറി ലേബർ യൂണിയൻ്റെ (ആക്ടെൽ ) നേതൃത്വത്തിൽ കുറ്റിച്ചൽ ജംഗ്ഷനിൽ നിന്നാരംഭിച്ച് വിവിധ പെട്രൊൾ പമ്പുകൾ ചുറ്റി നടത്തിയ റാലി ഐ.എൻ.ടി.യു.സി.ജില്ലാ പ്രസിഡൻറ് വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു.
ഐ.എൻ.ടി.യു.സി. കുറ്റിച്ചൽ മണ്ഡലം പ്രസിഡൻ്റ് കുറ്റിച്ചൽ
സുധീർ അദ്ധ്യക്ഷത വഹിച്ചു.
പി. എസ്സ്.വിജയൻ, അനിൽകുമാർ, കോട്ടൂർ അഹമ്മദ്, എ.താര, ജയപാലൻ, മുഹമ്മദ് വി.ജി.
അഡ്വ.എസ്.കെ.പി.സുരേഷ് എന്നിവർ പ്രസംഗിച്ചു.
