പൂർവ്വവിദ്യാർത്ഥി സംഘടന കോവിഡ് പ്രതിരോധ സാമഗ്രികളും ഭക്ഷണവും വിതരണം ചെയ്തു ആറ്റിങ്ങൽ ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലെ 1988 എസ്എസ്എൽസി ബാച്ച് വിദ്യാർഥികളാണ് മുന്നണി പോരാളികളായി സമൂഹത്തിനു വേണ്ടി പോരാടുന്ന ആരോഗ്യ വകുപ്പ് പ്രവർത്തകർ, പോലീസ്, ഫയർഫോഴ്സ്, ജീവനക്കാർക്ക് വേണ്ടി കോവിഡ് പ്രതിരോധ സാമഗ്രികളും ഭക്ഷണവും നൽകിയത്. 1988 ബാച്ച് അലൂമിനി അസോസിയേഷൻ ഭാരവാഹികളായ അഫ്സൽ , ശങ്കർ, സുനീർഖാൻ, മഹേഷ്, ഷാജഹാൻ, രാജേഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിരോധസാമഗ്രികളും ഭക്ഷണവും നൽകിയത്

