വൈദ്യുതി വിതരണ രംഗം സ്വകാര്യകമ്പനികൾക്ക് തീറെഴുതാനു ള്ള കേന്ദ്ര നീക്കത്തിന് സംസ്ഥാന സർക്കാർ പിന്തുണ പ്രഖ്യാപിക്കരു തെന്നു കേരള പവർ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി സർക്കാറിനോട് ആവശ്യപ്പെട്ടു. കോൺഗ്രസ് സംസ്ഥാനത്ത് വൈദ്യുതി ബോർഡിന് 4200 കോടി രൂപ നഷ്ടമുണ്ടായതായി സംസ്ഥാന കൗൺസിൽ അറിയിച്ചു. 100 കോടി കാലവർഷക്കെടുതിയിലും രണ്ട് പ്രളയങ്ങളിൽ ആയി 1650 കോടിയും ഓക്കി ചുഴലിക്കാറ്റിൽ 920 കോടിയും കോവിഡ് മഹാമാരിയിൽ റവന്യൂ കളക്ഷൻ നിർത്തിവച്ചതും യഥാസമയം മീറ്റർ റീഡിങ് എടുക്കാത്തത് കാരണം 670 കോടിയും രൂപയുടെ നഷ്ടമാണ് ബോർഡിന് ഉണ്ടായത് എന്ന്നേതാക്കൾ പറഞ്ഞു.ഇത്തരം സാഹചര്യത്തിൽ കെഎസ്ഇബി സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്നും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാൻ കേരള പവർ വർക്കേഴ്സ് യൂണിയൻ കോൺഗ്രസ് ഐഎൻടിയുസി സംഘടിപ്പിച്ച സംസ്ഥാന കൗൺസിൽ ഓൺലൈൻ മീറ്റിംഗിൽ ജനറൽ സെക്രട്ടറി പ്രദീപ് നെയ്യാറ്റിൻകരയെ ചുമതലപ്പെടുത്തി. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ പോലും ഏറ്റെടുക്കാത്ത വാക്സിൻ ചലഞ്ച് ഏറ്റെടുത്ത കെഎസ്ഇബി ജീവനക്കാരുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് സ്വകാര്യവൽക്കരണ നീക്കങ്ങൾ കരിനിഴൽ വീഴ്ത്തുമെന്ന് സ്ഥിരം തൊഴിൽ സംവിധാനം ഇതിലൂടെ നഷ്ടപ്പെടുമെന്ന ആശങ്കയും ജീവനക്കാർക്കിടയിൽ ഉണ്ടെന്നും സംഘടന നേതാക്കൾ അറിയിച്ചു
