കോവിഡ് മഹാമാരിയിൽപ്പെട്ട് ജനം കടുത്ത ദുരിതമനുഭവിക്കുമ്പോൾ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് നിത്യേന വില വർദ്ധിപ്പിച്ചു100 രൂപയ്ക്ക് മുകളി ലാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെ തിരെ ഡിവൈഎഫ്ഐ വക്കം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെകോലം കത്തിച്ചു പ്രതിഷേധിച്ചു.

പ്രതിഷേധസമരം സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ലോക്കൽ കമ്മറ്റിയംഗങ്ങളായ ബി.നൗഷാദ്, എസ്.പ്രകാശ്, കെ.അനിരുദ്ധൻ ബ്രാഞ്ച് സെക്രട്ടറിമാരായ എം.അക്ബർഷ, റ്റി.ഷാജു, ഡിവൈഎഫ്ഐ നേതാക്കളായ എ.ആർ.റസൽ ,എസ്.സജീവ്, എം.എസ്.കിഷോർ, ബി.നിഷാൻ, വീണവിശ്വനാഥൻ, ഷംന സുബൈർ, ജിതിൻ പ്രകാശ്, എസ്. ദേവകുമാർ, എസ്.ഷാനവാസ്, അനസ് കായൽവാരം, എൻ.ദ്വിനു, എൻ. ആദർശ്, റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
