ആറ്റിങ്ങൽ: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികളായ പെട്രോളിയം ഉൽപ്പന്നങ്ങളുടെ അന്യായ വില വർദ്ധനവിന് എതിരെയാണ് എഫ്.എസ്.ഇ.റ്റി.ഒ യുടെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ പ്രതിഷേധം സംഘടിപ്പിച്ചത്. നഗരസഭാങ്കണത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ സംഘടന നേതാക്കളായ ഷാജഹാൻ, കെ.രാജൻ, സതീഷ്കുമാർ, വിനോദ്, ചിത്രകുമാർ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്തൊട്ടാകെ 3000 കേന്ദ്രങ്ങളിലാണ് ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നത്. കോർപ്പറേറ്റ് ഭീമൻമാർക്ക് അടിമപ്പണി ചെയ്ത് പ്രതിദിനം ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തപ്പെടുന്നതു വരെ സന്ധിയില്ലാ സമരമുറകളുമായി സംഘടന മുന്നോട്ട് പോകുമെന്നും നേതാക്കൾ അറിയിച്ചു.

