അഴൂർ പഞ്ചായത്തിലെ കോളിച്ചിറയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോളനി മേഖലയിൽ രോഗവ്യാപനം തടയുന്നതിനു വേണ്ടി വീടുകളിൽ കഴിഞ്ഞ രോഗികൾക്കും ബന്ധുക്കൾക്കും അത്യാവശ്യസാധനങ്ങളും മരുന്നും എത്തിച്ചും കുഞ്ഞുങ്ങൾക്ക് ലഘുഭക്ഷണവിതരണം ചെയ്തും തമ്പുരാൻ ബ്രദേഴ്സ് എന്ന യുവജനകൂട്ടായ്മ നാടിനു കൈത്താങ്ങ് ആകുന്നു.
അതിജീവനത്തിനായി ഒരു കൈത്താങ്ങ്എന്ന ക്യാമ്പായിനിങ്ങിലൂടെ കോളനിയിലെ ജനങ്ങളിൽ അവബോധം സൃഷ്ടിച്ചുകൊണ്ട് രോഗികളും അവരുടെ വീട്ടിലുള്ളമറ്റ്അംഗങ്ങളും നിർബന്ധമായും ക്വാറൻ്റനിൽ കഴിയുന്നതിനുവേണ്ട എല്ലാസഹായങ്ങളും ഈ കൂട്ടായ്മ മുൻകൈഎടുത്തു ചെയ്യുന്നുണ്ട്.
ഈ പ്രവർത്തനങ്ങളിലൂടെ കോളിച്ചിറ വാർഡിലെ കോളനി മേഖലയിൽ രോഗവ്യാപനം ഫലപ്രദമായി തടയുവാനും കഴിഞ്ഞു.
കൂട്ടായ്മയുടെ പ്രസിഡൻ്റ്: സജിത്ത്, സെക്രട്ടറി: മഹേഷ് എം, ട്രഷറർ: മദൻലാൽ, വൈസ് പ്രസി: ഷിജു എസ്, ജോ: സെക്രട്ടറി: ബിനീഷ് ലാൽ, രക്ഷാധികാരി :മുനീറുദ്ദീൻ, ഷിജു കോളിച്ചിറ, എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്
