ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 106 പേരാണ് രോഗബാധിതർ. ഇതിൽ 88 പേർ ഹോം ഐസൊലേഷനിലും, 10 പേർ സി.എഫ്.എൽ.റ്റി.സി യിലും, 8 പേർ ആശുപത്രിയിലും കഴിയുന്നു. ഇന്ന് നഗരത്തിൽ 9 പേർ രോഗമുക്തി നേടി, പുതിയതായി 15 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. നഗരത്തിൽ ഇതുവരെ 50 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു.
നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായ സി.എസ്.ഐ ൽ 78 പേരും, ശ്രീപാദത്തിൽ 11 പേരും കഴിയുന്നു. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റീ നിരക്ക് 30.95 ശതമാനമാണ്. കൂടാതെ വലിയകുന്ന് താലൂക്കാശുപത്രിയിൽ ഇന്ന് ആകെ 475 പേർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ഇതിൽ 97 പേർ നഗരസഭാ പരിധിയിലും, 378 പേർ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ളവരാണെന്നും നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
