മദ്യത്തിൻറെ ഗന്ധമുള്ള ആയുർവേദ മരുന്ന് ഉപയോഗം കിളിമാനൂരിലും പരിസരങ്ങളിലും വ്യാപകമായിരുന്നു ഇതോടെ ഇവിടങ്ങളിലെ ചെറുപ്പക്കാർക്കും തൊഴിലാളികൾക്കു ഇടയിൽ അക്രമങ്ങളും സാമൂഹ്യ ശല്യങ്ങളും രൂക്ഷമായിരുന്നു ഇതിനെ തുടർന്നാണ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം ലഹരി വസ്തുക്കൾക്കായി കിളിമാനൂർ പോലീസ് റെയ്ഡ് നടത്തിയത് റെയ്ഡിൽ കാരേറ്റ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന KNVആര്യവൈദ്യശാലയിൽ നിന്നുംആൾക്കഹോൾ ചേർത്തതും മദ്യത്തിൻറെ ഗന്ധം ഉള്ളതുമായ ആയ 50 ലിറ്ററോളം അശോകാരിഷ്ടം പോലീസ് പിടിച്ചെടുത്തു ഇവിടെനിന്നും ഡോക്ടറുടെ കുറിപ്പടിയില്ലാതെയും വില്പന വിവരങ്ങൾ യാതൊന്നും രേഖപ്പെടുത്താതെ ചെറുപ്പക്കാർക്കും തൊഴിലാളികൾക്കും യഥേഷ്ടം അരിഷ്ടം വിൽക്കുക പതിവായിരുന്നുവെന്ന് കിളിമാനൂർ പോലീസ് അറിയിച്ചുകോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇവിടെ കച്ചവടം നടത്തിവന്നിരുന്നത് . കിളിമാനൂർ സെക്ടറൽ മജിസ്ട്രേറ്റ് , പോലീസ് സ്റ്റേഷൻ എസ്എച്ച്. ഒ സനോജ് . എസ് എസ് ഐ മാരായ ജയേഷ് റ്റി.ജെ , ഷാജി എസ് .എസ് ഐ . ടെയിനി മാർ സി പി.ഒ രജിത്ത് രാജ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു
