Iകിഴുവിലം,ആക്കോട്ടുവിള,സമത്വം റെസിഡൻസ് അസോസിയേഷൻ അംഗങ്ങളിൽ രോഗബാധിതരായി ആശുപത്രിയിൽ കഴിയുന്ന അംഗങ്ങൾക്കു വേണ്ടിയുള്ള സമത്വം സാന്ത്വനം സഹായനിധി ധനസഹായം അവരുടെ വീടുകളിലെത്തി അസോസിയേഷൻ അംഗങ്ങൾ നൽകി.അസോസിയേഷൻ പ്രസിഡന്റ് രവി ജി.നായർ,സെക്രട്ടറി.കെ .എസ് .അനിൽകുമാർ,ട്രെഷറർ,എസ് .ശ്രീജിത്ത്,എക്സിക്യൂട്ടീവ് അംഗങ്ങളായ വി.വിനോദ്,ഒ.ഷീജ എന്നിവർ പങ്കെടുത്തു.

