ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എ ഐ എസ് എഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർമ്മ സംഘടിപ്പിച്ചു. ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം സംരക്ഷിക്കുക, അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പാട്ടേലിനെ തിരിച്ചു വിളിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ധർണ സംഘടിപ്പിച്ചത്.
എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം പി എസ് ആന്റസ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം ആറ്റിങ്ങൽ ശ്യാം, എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി ശ്രീധത്ത് എസ് എസ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഗോകുൽ കൃഷ്ണ, ഉണ്ണികൃഷ്ണൻ, സുഭാഷ്, ശ്യാം എന്നിവർ നേതൃത്വം നൽകി
