ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് പ്രവർത്തകർ പെട്രോൾ പമ്പിൽ ഒപ്പുശേഖരണം നടത്തി . കോൺഗ്രസ് കിഴുവിലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറക്കട പെട്രോൾ പമ്പിന് മുന്നിലാണ് ഒപ്പ് ശേഖരണം നടത്തിയത് ബ്ലോക്ക് പ്രസിഡണ്ട് എൻ.വിശ്വനാഥൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കിഴുവിലം രാധാകൃഷ്ണൻ അധ്യക്ഷനായി.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി. എസ് അനൂപ് ,കൂന്തള്ളൂർ മണ്ഡലം പ്രസിഡൻറ് ബിജുകിഴുവിലം യൂത്ത് കോൺഗ്രസ് കിഴുവിലം മണ്ഡലം പ്രസിഡൻറ് ഷമീർ കിഴുവിലം ബ്ലോക്ക് ജനറൽസെക്രട്ടറി ഷിയാസ് കൊച്ചാലുംമൂട്, ഒ ഐ സി സി നേതാവ് നൗഷാദ് ചിറയിൻകീഴ് മണ്ഡലം ഭാരവാഹികളായ ഷൈജു, ഷാനവാസ് ,വി എസ് ശ്യാം എസ്പി അശോകൻ സുബൈർ കുഞ്ഞ് ,ബിന്ദു ശശിധരൻ നായർ , റഹീം പഞ്ചായത്തംഗങ്ങളായ ജയചന്ദ്രൻനായർ , ജയന്തി കൃഷ്ണ വത്സലകുമാരി തുടങ്ങിയവർ പങ്കെടുത്തു
