മൂവാറ്റുപുഴ സബൈൻ ഹോസ്പിറ്റൽ എം ഡി യും കടയ്ക്കാവൂർക്കാരനുമായ ഡോ. സബൈയിൻ തന്റെ പിതാവിന്റെ ചരമവാർഷിക ദിനം പ്രമാണിച്ച് ജൂലായ് 13ചൊവ്വ നിർധനരും, രോഗികളുമായ 20 പേർക്ക് 5000 രൂപ വീതം ധനസഹായമായി നൽകി.കോവിഡ് പ്രോട്ടോകോൾ കണക്കിലെടുത്ത് ആദ്യത്തെ 10 പേർക്കുള്ള ധനസഹായ വിതരണം ഉച്ചയ്ക്ക് 2 മണിക്ക്: എംഎൽഎ വി. ശശി നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ കടയ്ക്കാവൂർ പഞ്ചായത്തു പ്രസിഡന്റ് ഷീല, ചിറയിൻകീഴ് പഞ്ചായത്തു വൈസ് പ്രസിഡന്റ് സരിത, മുൻ അഞ്ചുതെങ്ങു പഞ്ചായത്തു വൈസ് പ്രസിഡന്റ് പ്രവീൺ ചന്ദ്ര , മുൻ കടയ്ക്കാവൂർ പഞ്ചായത്തു അംഗം എസ് ആർ ജ്യോതി ഔർ ടീം കടയ്ക്കാവൂർ സെക്രട്ടറി അൻവിൻ മോഹൻ , സജൻ എസ് തുടങ്ങിയവർ പങ്കെടുത്തു.രണ്ടാംഘട്ട ധനസഹായ വിതരണം ജൂലായ് 15 നു വർക്കല എംഎൽഎ . വി. ജോയ് നിർവഹിക്കും
