ആറ്റിങ്ങൽ പട്ടണത്തിലെ ഗതാഗത പരിഷ്കരണം സംബന്ധിച്ച ആലോചനായോഗം ആറ്റിങ്ങൽ എംഎൽഎ ഒ.എസ്.അംബികയുടെ അധ്യക്ഷതയിൽ ചേർന്നു.നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി, നഗരസഭ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, തഹസിൽദാർ മനോജ്.R ,ഡെപ്യൂട്ടി തഹസിൽദാർ T.വേണു, RTO K.ബിജുമോൻ,
സർക്കിൾ ഇൻസ്പെക്ടർ മിഥുൻ D
സബ്ഇൻസ്പെക്ടർ രാഹുൽ. PR,
നാഷണൽ ഹൈവേ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഹരികുമാർ A, അസിസ്റ്റന്റ് എൻജിനീയർ വിശ്വലാൽ, ഓവർസിയർ അജിത്.D, എന്നിവർ പങ്കെടുത്തു.
ഈ യോഗത്തിൽ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ വിവിധ സംഘടനാ നേതാക്കളും വ്യാപാരികളും വാഹന ഉടമ പ്രതിനിധികളും അടക്കമുള്ളവരുമായി ആലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്നും ഒ.എസ്. അംബിക എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.
എംഎൽഎയുടെ നേതൃത്വത്തിൽ ഓരോ സ്ഥലവും നേരിട്ടെത്തി സാധ്യതകൾ പരിശോധിച്ചാണ് നിർദ്ദേശങ്ങൾ രൂപീകരിച്ചത്



