ആറ്റിങ്ങൽ: നഗരസഭാ കൃഷിഭവനിൽ വേരു പിടിപ്പിച്ച നല്ലയിനം കുരുമുളക് വള്ളികൾ വില്പനക്ക് തയ്യാറായി. വള്ളി ഒന്നിന് 8 രൂപ നിരക്കിലാണ് ആവശ്യക്കാർക്ക് വിൽക്കുന്നത്. ആദ്യ ഘട്ടത്തിൽ നിരവധി വള്ളികളാണ് ഇത്തരത്തിൽ വിറ്റഴിച്ചത്. രണ്ടാം ഘട്ടത്തിലും അത്യുൽപ്പാദന ശേഷിയുള്ള കുരുമുളക് വള്ളികളാണ് ഗ്രോ ബാഗുകളിൽ തയ്യാറാക്കിയിട്ടുള്ളത്. കർഷകർക്കും കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്കും നഗരസഭാ കൃഷിഭവനുമായി ബന്ധപ്പെട്ട് പണമടച്ച് കുരുമുളക് വള്ളികൾ വാങ്ങാവുന്നതാണെന്ന് ചെയർപേഴ്സൺ അഡ്വ .എസ്.കുമാരി അറിയിച്ചു.
കൃഷിഭവൻ ആറ്റിങ്ങൽ
ബന്ധപ്പെടേണ്ട നമ്പർ : 0470 2623121
