പെട്രോൾ ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വട്ടിയൂർക്കാവ് നിയോജക മണ്ഡല കമ്മിറ്റിയുടെ അഭിമുഖത്തിൽ കാളവണ്ടി സമരം സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ്സ് മുസൂർ ഉദ്ഘാടനം നിർവഹിച്ചു
കവടിയാർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ സമരത്തിൽ യൂത്ത് കോൺഗ്രസ് വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഭാരവാഹികൾ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു കാളവണ്ടിയിൽ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കോലം വച്ചു കെട്ടിയാണ് പ്രതിഷേധ സമരം അരങ്ങേറിയത്
അനിയന്ത്രിതമായ വിലവർദ്ധനവ് സാധാരണക്കാരുടെ നടുവൊടിക്കുന്നു എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു മുസൂർ പറഞ്ഞു
രാജ് ഭവന് സമീപം ബാരിക്കേഡുകൾ തീർത്ത പോലീസ് തടഞ്ഞു
പിന്നാലെ റോഡ് ഉപരോധിച്ച പ്രവർത്തകർ പ്രധാനമന്ത്രിയുടെ മുഖ്യമന്ത്രിയുടെയും കോലങ്ങൾ കത്തിച്ചു
