തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ നോബിൾ ഗ്രേഷ്യസിനെ, കാനഡ ആസ്ഥാനമായ ട്രാൻസ്പ്ലാൻ്റേഷൻ സൊസൈറ്റിയുടെ തെക്കേ ഇന്ത്യയുടെ ചുമതലയുള്ള ടി ടി എസ് ചാമ്പ്യനായി തെരഞ്ഞെടുത്തു. അവയവ ദാനം , അവയവങ്ങൾ, കോശങ്ങൾ, മാറ്റിവയ്ക്ക്കൽ ശസ്ത്രക്രിയ രംഗത്ത് സമഗ്ര സംഭാവന, പരിഗണിച്ചാണ് ട്രാൻസ്പ്ലാന്റഷന് സൊസൈറ്റി സൗത്ത് ഇന്ത്യയിലെ ചാമ്പ്യൻ ആയി തിരഞ്ഞെടുത്തത്.
സൗത്ത് ഇന്ത്യയിലെ അവയവദാനം പ്രോത്സാഹിപ്പിക്കുക, അവയവ വിന്യാസം, അവയവമാറ്റ ശാസ്ത്രക്രിയകൾ , എന്നിവയുടെ കാര്യക്ഷമമായ ഏകോപനം എന്നിവയാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്ന ചുമതല. ഡോ നോബിൾ ഗ്രേഷ്യസ് നിലവിൽ സംസ്ഥാന സർക്കാരിൻ്റെ അവയവദാന പദ്ധതിയായ കേരളാ നെറ്റ് വർക്ക് ഫോർ ഓർഗൻ ഷെയറിംഗ് (മൃതസഞ്ജീവനി) യുടെ സംസ്ഥാന നോഡൽ ഓഫീസറാണ്.
