വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും ഒഴുക്കിൽപ്പെട്ടു അച്ഛൻ മരിച്ചു. മുതുവിള പരപ്പിൽ ദേവതീർത്ഥത്തിൽ സജി (40) ആണ് മരിച്ചത്.വൈകിട്ട് നാലുമണിയോട് കൂടി വാമനപുരം നദിയിലെ ഇല ചെല്ലഞ്ചി പാലത്തിനു സമീപം കുളിക്കാനിറങ്ങിയ അച്ഛൻ സജി മകൻ ദേവാനന്ദിനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ ആഴമുള്ള ഭാഗത്ത് വെള്ളത്തിലേക്ക് താഴുകയായിരുന്നു. തൊട്ടടുത്ത് കുളിച്ചുകൊണ്ടു നിന്ന സമീപവാസികളായ യുവാക്കൾ ഉടൻ തന്നെ മകനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും സജിയെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പാലോട് പോലീസും വിതുര ഫയർ ഫോഴ്സും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ സജിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരിന്നു. പുല്ലമ്പാറ വില്ലജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് അണ് സജി. നീന്തൽ വശമുള്ള ആളായിരുന്നു സജി. ദിവ്യയാണ് സജിയുടെ ഭാര്യ.
