തിരുവനന്തപുരം : 1971-ൽ നടന്ന യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കൈവരിച്ച വിജയത്തിന്റെ സുവർണ്ണജൂബിലി (50-30 വാർഷികം)
ആഘോഷത്തിന്റെ ഭാഗമായി ന്യൂഡൽഹി നാഷണൽ വാർ മെമ്മോറിയലിൽ നിന്നും ആരംഭിച്ച വിജയ ദീപശിഖ തലസ്ഥാനത്തെത്തി.

പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബിഗേഡിയർ കാർത്തിക് ശേഷാദ്രി ദീപശിഖ ഏറ്റുവാങ്ങുകയും യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്കായി പാങ്ങോട് യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കുകയും ചെയ്തു.
വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് ഏകദേശം 2500 കി.മീ പിന്നിട്ട് എത്തിയ ദീപശിഖ രാജ്യത്തുടനീളമുള്ള 1971-ൽ പങ്കെടുത്ത യുദ്ധ നായകൻമാരെയും അവരുടെ ആശ്രിതരെയും ആദരിക്കുകയും
ചെയ്യുന്നു.

പാങ്ങോട് സൈനിക കേന്ദ്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും
സൈനികരും ചടങ്ങിൽ പങ്കെടുത്തു.
