ദില്ലി: 2500 കോടിയലധികം രൂപ വിലവരുന്ന 350 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. പൊലീസിന്റെ സ്പെഷല്‍ സെല്‍ വിഭാഗമാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ ഇതുവരെ നാലു പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെയാണ് ദില്ലി പൊലീസ് പിടികൂടിയത്. പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ദില്ലി പൊലീസ് ഇതുവരെ പിടികൂടിയതില്‍വച്ച് ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിത്.
