രാജധാനി ഇഞ്ചിനിയറിംഗ് കോളേജ് കാമ്പസിനുള്ളിലെ ഉദ്ദേശം 50 മീറ്റർ വ്യാപ്തിയും 30-35 അടി താഴ്ചയും അതിൽ നിന്നും 20 അടിയിലേറെ വെള്ളവുമുള്ള പാറക്വാറിയിൽ വീണ് രക്ഷപ്പെടാനാകാതെ കിടന്ന പട്ടിയ്ക്ക് ആറ്റിങ്ങൽ അഗ്നി രക്ഷാ സേന രക്ഷകരായി.
ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ .അഹമ്മദ് അബ്ബാസി ബോഡി ഹാർണസ് ധരിച്ച് റോപ്പിൻ്റെ സഹായത്താൽ തൂക്കായി കിടന്ന പാറയിലൂടെ ഇറങ്ങി പട്ടിയെ കോരി എടുത്ത് മറ്റു സേനാംഗങ്ങൾ ഇറക്കി കൊടുത്ത നെറ്റിൽ പട്ടിയെ കയറ്റി മറ്റു സേനാംഗങ്ങളുടേയും കോളേജിലെ സെക്യൂരിറ്റി കാരുടേയും സഹായത്താൽ പുറത്തെത്തിച്ചു. സേനയുടെ പ്രവർത്തനം കുസാറ്റ് എൻട്രൻസ് എക്സാമിനായി എത്തിയ വിദ്യാർത്ഥികളും രക്ഷകർത്താക്കളും നിറഞ്ഞ കൈയടികളോടെയാണ് സ്വീകരിച്ചത്.
അസി. സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ അഹമ്മദ് അബ്ബാസി, സജി.എസ്.നായർ, രാഗേഷ്, സൂരജ്, പ്രമോദ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
