ആറ്റിങ്ങൽ, കടൽ ജീവികളെ കുറിച്ച് പഠിക്കാൻ44.5 ലക്ഷം രൂപ സ്കോളർഷിപ്പ് നേടിയ വീരകേരളപുരം എൻഎസ്എസ് കരയോഗം കുമാരി ദേവികാ സുരേഷിനെ അനുമോദിച്ചു. കരയോഗം പ്രസിഡന്റ് മുരളീധരൻ നായർ ദേവികക്കു അവാർഡ് നൽകുകയും പൊന്നാട അണിയിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് കണ്ണൻനായർ, ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ നായർ, ഖജാൻജി മണികണ്ഠൻ നായർ തുടങ്ങിയവർ സംസാരിച്ചു. കരയോഗം എക്സിക്യൂട്ടീവ് അംഗങ്ങളും, വനിതാസമാജം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ചടങ്ങ് നടത്തിയത്.

