ആറ്റിങ്ങൽ: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ആലംകോട് കേന്ദ്രീകരിച്ച് നടത്തിയ സെന്റിനിയൽ സർവ്വെയിൽ 26 പേരെ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കി. ഇതിൽ നഗരസഭാ പരിധിയിൽ നിന്നുള്ള 12 പേർക്കും സമീപ പഞ്ചായത്തിൽ നിന്നുള്ള 2 പേർക്കും രോഗം സ്ഥിരീകരിച്ചു.
ഇന്ന് വലിയകുന്ന് ഗവ.പോളിടെക്നിക്കിൽ വച്ച് നടന്ന പരിശോധനാ ക്യാമ്പിൽ 91 പേരെ പരിശോധനക്ക് വിധേയരാക്കി. ഇതിൽ 77 ആർ.റ്റി.പി.സി.ആർ ടെസ്റ്റും, 14 ആന്റിജൻ ടെസ്റ്റും നടത്തി. ആന്റിജൻ പരിശോധനക്ക് വിധേയരാക്കിയ എല്ലാവരുടെയും ഫലം നെഗറ്റീവാണ്.
രണ്ട് പരിശോധനാ ക്യാമ്പുകളിലും ജില്ലാ ആരോഗ്യ സംഘത്തോടൊപ്പം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും, വാർഡ് കൗൺസിലർമാരും ആശാവർക്കർമാരും നേതൃത്വം വഹിച്ചു
