രാവിലെ 9:30 ഓടെയാണ് വിരലിൽ മുറുകിയ കുഞ്ഞുമോതിരവുമായി നിലയ്ക്കാമുക്ക് എൽ ബി നിവാസിൽ ആദർശിന്റെ മകൾ മൂന്ന് വയസ്സുകാരി ആദ്യ ആദർശിനെയാണ് വീട്ടുകാർ ആറ്റിങ്ങൾ അഗ്നി രക്ഷാ നിലയത്തിൽ എത്തിച്ചത്. സ്റ്റേഷൻ ഓഫീസർ ശ്രീ.ജിഷാദിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ ഉടൻ തന്നെ വിരലിന് പരിക്കില്ലാതെ സൂഷ്മതയോടെ മോതിരം മുറിച്ചുമാറ്റി. കുഞ്ഞ് ‘ആദ്യ ‘ചിരിച്ച് മാമൻമാരോട് റ്റാറ്റ പറഞ്ഞ് വീട്ടിലേക്ക് മടങ്ങി
