മണനാക്ക് : മണനാക്ക് നിവാസികളുടെ കൂട്ടായ്മ ആയ “ഞങ്ങൾ മണനാക്കുകാര “എന്ന സംഘടന മൊബൈൽ ചലഞ്ച് സംഘടിപ്പിച്ചു ചലഞ്ചിലൂടെ മണനാക്ക് RMLPS, ഏലപ്പുറം YLMUPS എന്നീ സ്കൂളിലെ നിർധനരായ വിദ്യാർഥികൾക് കൂട്ടായ്മയുടെ ആദ്യഗഡു 11 മൊബൈലുകൾ വിതരണം ചെയ്തു. രണ്ടാംഘട്ട വിതരണം പെരുംകുളം ആസാദ് മെമ്മോറിയൽ സ്കൂളിൽ നടന്നു. സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പ്രഥമ അധ്യാപകന് മൊബൈൽ ഫോണുകൾ കൈമാറി.
ഈ സംരംഭത്തെ സഹായിച്ച പ്രവാസി കൂട്ടായ്മക്കും, മണ നാക്കിലെ വ്യാപാരി സമൂഹത്തിനും നാട്ടുകാർക്കും ചടങ്ങിൽ നന്ദി രേഖപെടുത്തി. കൂട്ടായ്മയുടെ മുന്നണിപോരാളികളായി പ്രവാസലോകത്തു നിന്നും പ്രവർത്തിച്ച PMA ഷിബു, ഷിജു മേലതിൽ , ഷാൻഅബ്ദുൽ മജീദ് എന്നിവർക്ക് ചടങ്ങിൽ പ്രത്യേക നന്ദി രേഖപ്പെടുത്തി. ചലഞ്ചിൽ മൊബൈൽ വാങ്ങി നൽകിയവരെ പ്രതിനിധീകരിച്ച ഷിറാസ് (i mac മൊബൈൽസ് , റഷീദ് ,ആഷിക് , ഷാജി , കൂട്ടായ്മ ഭാരവാഹികളായ ഷിയാസ്, നസിം റോയൽ, സിദിഖ്അൻസർ , നിജു കാവിൽ,ഷാഫി തുടങ്ങിയവരും സ്കൂൾ മാനേജ്മെൻറ് പ്രതിനിധികളും അധ്യാപകരും പങ്കെടുത്തു
