തിരുവനന്തപുരം : ജില്ലയിലെ നിർധനരായ വിദ്യാർത്ഥികൾക്ക് എം എസ് എഫ് സ്മാർട്ട് എഡ്യൂ കെയർ പദ്ധതിയുടെ ഭാഗമായി നൽക്കുന്ന സ്മാർട്ട് ഫോണുകളുടെ ജില്ലാ തലവിതരണോത്ഘാടനം നടന്നു. വാമനപുരം നിയോജകമണ്ഡലത്തിൽ പെരിങ്ങമ്മലയിൽ നടന്ന ജില്ലാ തല ഉദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഹാരിസ് കരമന വിദ്യാർത്ഥിനിക്ക് സ്മാർട്ട് ഫോൺ നൽകി തുടക്കം കുറിച്ചു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എംകെ സലീം വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് കൈമാറി. പരിപാടിയിൽ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മാരായ അനീഷ് ഖാൻ പനയമുട്ടം, ഫറാസ് മാറ്റപള്ളി യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മൻസീം വില്ലിപിയിൽ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീക്ക് വഴിമുക്ക്,യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് നാദിർഷ ഞാറനീലി, എം എസ് എഫ് ജില്ലാ ആക്ടിങ് പ്രസിഡന്റ് സനോഫർ വിഴിഞ്ഞം, എം എസ് എഫ് ജില്ലാ സെക്രട്ടറി അൻസിഫ് അഷ്റഫ്, യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമതി അംഗം സൈഫർ ഖാൻ, എം എസ് എഫ് മുൻ ജില്ലാ ജനറൽ സെക്രട്ടറി ഹാമീം മുഹമ്മദ്, എം എസ് എഫ് വാമനപുരം മണ്ഡലം പ്രസിഡന്റ് ഹബീബ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.
