ഐഎൻടിയുസി യുവ തൊഴിലാളി വിഭാഗം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിണറായി സർക്കാരിന്റെ വനം കൊള്ളക്കെതിരെ വൃക്ഷത്തൈകൾ നട്ടു പ്രതിഷേധസമരം നടത്തി. തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം നെയ്യാറ്റിൻകരയിൽ ജില്ലാ പ്രസിഡന്റ് ആർഎസ് വിമൽ കുമാറിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ എൻ എസ് നിസൂർ ഉദ്ഘാടനം നിർവഹിച്ചു . നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ജോസ് ഫ്രാങ്ക്ലിൻ, ഐ എൻ ടി യു സി ജില്ലാ കമ്മിറ്റി അംഗം വഴിമുക്ക് സയ്യിദ് അലി ,യുവ തൊഴിലാളി വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് കാരോട് അനു , കെ എസ് യു ബ്ലോക്ക് പ്രസിഡണ്ട് അരുൺ ജില്ലാ ഭാരവാഹികളായ ജോയ്, ഗണേഷ്, വിനോദ് തുടങ്ങിയവർ സംസാരിച്ചു
