വിതുര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വീട്ടിൽ പൂട്ടിയിട്ട് കടന്നു കളഞ്ഞ പ്രതി പിടിയിൽ. വിതുരയിലാണ് സംഭവം. പാലോട് കരിമൺകോട് മുക്കാൽത്തോട് അനീഷ് ഭവനിൽ അനീഷ് (24) ആണ് അറസ്റ്റിലായത്.
സമൂഹമാധ്യമത്തിലൂടെ പെൺകുട്ടിയുമായി പരിചയത്തിലായ പ്രതി ചൊവ്വാഴ്ച രാത്രി വീട്ടിലെത്തി ഭീഷണിപ്പെടുത്തി കുട്ടിയെ കടത്തിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിലെത്തിച്ച് പലതവണ പീഡിപ്പിച്ചതിനു ശേഷം മുറിക്കുള്ളിൽ പൂട്ടിയിട്ടശേഷം കടന്നു കളഞ്ഞ ഇയാളെ സൈബർ സെല്ലിൻ്റെ സഹായത്തോടെ പിടികൂടി.
നെടുമങ്ങാട് ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിൽ വിതുര ഇൻസ്പെക്ടർ എസ് ശ്രീജിത്ത്, എസ്ഐമാരായ വിനോദ്, സതികുമാർ, എസ്സിപിഒ പ്രദീപ്, നിതിൻ, ജവാദ് എന്നിവരുടെ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
