അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന ചന്ദനമുട്ടികൾ പിടികൂടി ആറ്റിങ്ങൽ കുഴിമുക്ക് ഭാഗത്തു അനിൽ ഭവനിൽ അനിൽകുമാർ എന്നയാളിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 40 കിലോ( 17 കഷ്ണം ) ചന്ദനം തിരുവനന്തപുരം ഫ്ലയിങ് സ്ക്വാഡ് ഡീ എഫ് ഓയുടെ നേതൃത്വത്തിൽ പാലോട് റേഞ്ച്, ചുള്ളിമാനൂർ ഫ്ലയിങ് സ്ക്വാഡ്, കൺട്രോൾ റൂം റേഞ്ച് ഓഫീസർ മാരും സ്റ്റാഫുകളും ചേർന്ന് റെയ്ഡ് നടത്തി പിടിച്ചെടുത്തു പ്രതി അനിൽകുമാറിനെ അറസ്റ്റ് ചെയ്തു

