നെടുമങ്ങാട് എസ്.ഐ യെ ആക്രമിച്ച കേസിലെ ആറംഗ സംഘത്തെ നെടുമങ്ങാട് ഡിവൈഎസ്പി പി പിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തു ഷൈജു,രാഹുൽ
വിഷ്ണു,ജിനു രാജ്
അനന്തു ആദർശ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
നിരവധി ക്രിമിനൽ കേസിലെ പ്രതികളെ കീഴ്പ്പെടുത്തുന്നതിനിടയിൽ നെടുമങ്ങാട് എസ് ഐ
സുനിൽ ഗോപിയ്ക്ക് മർദ്ദനമേറ്റ് . എസ് ഐ യുടെ കൈ ഒടിഞ്ഞിരുന്നു .
കരകുളം മുല്ലശ്ശേരി തോപ്പിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.
ബോംബും വടിവാളും നീട്ടി ഗുണ്ടകൾ ഭീക്ഷണി മുഴക്കുന്നു എന്ന ഫോൺ ലഭിച്ചതിനെ തുടർന്നാണ് നെടുമങ്ങാട് നിന്നും എസ് ഐ സുനിൽ ഗോപിയും സംഘവും സ്ഥലത്ത് എത്തിയത്.
നാടൻ ബോംബും വടിവാളുമായി നിൽക്കുന്ന പ്രതികളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ആണ് ആക്രമണം നടന്നത്.
ഇലക്ഷൻ ഡ്യൂട്ടി കഴിഞ്ഞ് എസ് ഐ കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് ചാർജ് എടുത്തത്.
കൊലപാതക കേസിലെ പ്രതികളടങ്ങിയ ആറ് അംഗ സംഘം മാണ് ആക്രമണം നടത്തിയത്.
ഷൈജു മെട്ടമൂട് അനിയുടെ കൊലപാതക കേസിലെ പ്രതിയാണ്.
അരുവിക്കര ,പേരുർക്കട, കരമന പോലീസ് സ്റ്റേഷനിൽ കേസ് ഉണ്ട്.
ആക്രമണത്തിൽ എസ്.ഐ യുടെ ഇടത് കൈ മുട്ടിന് പൊട്ടൽ ഉണ്ട്.
അക്രമണത്തിനിടെ ഷൈജു ,രാഹുൽ എന്നീ രണ്ട് പേരെ എസ് ഐ തന്നെ പിടികൂടി.
മറ്റ് പ്രതികൾ ഓടിപ്പോയി
അക്രമണത്തിനിടെ പ്രതികൾ മുല്ലശ്ശേരി തോപ്പിൽ നാടൻ ബോബുകൾ എറിയുകയും ചെയ്തിരുന്നു
